Midhin Mohan



നിനക്കായ് മാത്രം വായിക്കാന്‍ കരുതിവച്ചു ,
ഞാനിന്നൊരു ചിതലരിച്ച പുസ്തകം...

വരികള്‍ക്കിടയില്‍ വായിക്കാന്‍ ശീലിച്ചു,
വാക്കുകള്‍ മറന്ന നിഘണ്ടു...

ആഴമേറ്റി, പരപ്പൊഴിച്ചു കുറിച്ചു,
കടുത്തുറഞ്ഞ കടും ഖണ്ഡിക...

പാതി കോറിയിട്ടശ്രദ്ധമായ് വിരിഞ്ഞ-
മൂര്‍ച്ചയില്‍ വീശി മുറിഞ്ഞ തുടര്‍വാക്ക്...


പഴകി ദ്രവിച്ചപ്പോള്‍ പഠിച്ചത്,
വീണ്ടും, മണ്ണെഴുത്തിന്റെ ഭാഷ....

വീണ്ടുമെന്നെ വായിക്കാനിനിയൊരു നാള്‍-
വരുന്നേരം കാണില്ല ഞാനീ
വരികള്‍ക്കിടയില്‍ ,

നിറം വറ്റിയ മഷിത്തൂവലില്‍ തേടാതെ നീ -,
പരതുകയെന്നെ പഴം വേരുകള്‍ക്കടിയില്‍....

ഞെട്ടരുതു നീയന്നു, നിന്നെക്കാള്‍ ഭംഗിയായ്‌ -
വിരകളെന്നെ വായിക്കുന്നതു കണ്ടാല്‍...!

Labels: | edit post
13 Responses
  1. rajeev Says:

    akshara kootukale Vakkaayum Vakiyamayum nam vilikkunnu ennal aa Varikal idayilea nobramangalkku parakaram vaykkan enta kayil onnum thanna illa .. mansil thattiya kavitha Veednum aval vazhikattea e varikal karanam e varikalil evidayao njan olichirippundu.....good one


  2. ഞെട്ടരുതു നീയന്നു, നിന്നെക്കാള്‍ ഭംഗിയായ്‌ -
    വിരകളെന്നെ വായിക്കുന്നതു കണ്ടാല്‍


  3. കൊള്ളം....
    അവിടവിടെ ചില ക്ലാവുകൾ....
    ശെരിയായി വരട്ടെ...


  4. അക്ഷരങ്ങള്‍ കൊണ്ട് കൂടു കൂട്ടിയ വരികളില്‍ ഓര്‍മ്മകള്‍ പുഞ്ചിരിച്ചു...
    പുഞ്ചിരി കൊണ്ട് മനസ്സറിയിച്ച സ്വപ്നങ്ങളില്‍ നൊമ്പരങ്ങള്‍ കാത്തിരുന്നു..
    പക്ഷെ കാലചക്രത്തിലെവിടെയോ വച്ചോ ഓര്‍മ്മകളില്‍ ചിതലരിച്ചു...
    പിന്നെയും അവശേഷിക്കുന്നത്.. തേങ്ങലുകള്‍ നിറഞ്ഞ
    ഈ ജീവിതം മാത്രം...
    സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇടയിലുള്ള ഈ ജീവിതം വായിച്ചറിയുവാന്‍ ഒരാള്‍...വരും....... വരാതിരിക്കില്ല....!! നന്‍മകള്‍ നേരുന്നു..
    ആശംസകളോടെ,
    മുല്ലപ്പൂവ്..


  5. വിരകള്‍ വായിക്കുന്ന വരികള്‍ ..
    വരയുന്ന മണ്ണെഴുത്തു ??

    :)


  6. Sureshkumar Says:

    Vakkukalkkullil...!

    Manoharam, Ashamsakal...!!!


  7. ഗിനി Says:

    പാതി കോറിയിട്ടശ്രദ്ധമായ് വിരിഞ്ഞ-
    മൂര്‍ച്ചയില്‍ വീശി മുറിഞ്ഞ തുടര്‍വാക്ക്...
    nalla varikal...


  8. വരികളില്‍ തന്നെ നിര്‍ത്തി
    :)


  9. deepu Says:

    nice work...carry on...


  10. nalkkanny Says:

    ishttamayi..
    nalla varikal...



  11. നിറം വറ്റിയ മഷിത്തൂവലില്‍ തേടാതെ നീ -,
    പരതുകയെന്നെ പഴം വേരുകള്‍ക്കടിയില്‍....


  12. iniyum ezhuthoo
    nalla bhaashayundu


Post a Comment