Midhin Mohan

ഉന്നം തെറ്റി വീശി, വീശിയല്ല,
എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച പോയത്....

നിന്റെ നോക്കു കൊണ്ടു വിരല്‍ തളര്‍ന്നിട്ടാണ്....

മരിക്കാന്‍ പോകുന്ന ഇരയുടെ കണ്ണില്‍ നോക്കരുതെന്ന് ,
ആരോ പറഞ്ഞത്‌ ഞാന്‍ മറന്നു....

അതുകൊണ്ടാണ്....

നിന്റെ തിളക്കമറ്റ കണ്ണുകള്‍ പേക്കിനാവായി വന്ന്,
എന്റെ ഉറക്കത്തെ തിന്നു തീര്‍ക്കുന്നത്...

നിന്റെ ഹൃദയ ധമനി പൊട്ടിച്ചെടുത്ത് ഞാന്‍ തീര്‍ത്ത
ഒറ്റക്കമ്പി വീണ, തനിയെ കരഞ്ഞു കരഞ്ഞ്.....
എനിക്ക് സ്വസ്ഥത തരാത്തത്....

നിന്റെ ഹൃദയ രക്തം ചാലിച്ചു ഞാനെഴുതിയ ചിത്രം,
തനിയെ തറയിലൊഴുകി, എന്നെ തെന്നി വീഴ്ത്തുന്നത്...

വീണ്ടും, വെളുത്ത പൂവായി വിടര്‍ന്നു, മണം പൂശി,
എനിക്ക് ചെന്നിക്കുത്ത് സമ്മാനിക്കുന്നത്.....

നരകത്തിലെങ്കിലും, പിന്തുടരരുതെന്നു പറഞ്ഞെങ്കിലും,
നീയില്ലാത്ത നരകം, വീണ്ടുമെനിക്കിന്നൊരു നരകം !.....

Labels: | edit post
12 Responses
  1. ഇതു തുണ്ടു കടലാസല്ല....നീലാകാശംതന്നെ...നന്നായിരിക്കുന്നു.



  2. naakila Says:

    vaayichitunnu boolokakavithayil
    Good
    Please join and post ur poems here
    www.malayalakavitha.ning.com


  3. നിന്റെ ഹൃദയ ധമനി പൊട്ടിച്ചെടുത്ത് ഞാന്‍ തീര്‍ത്ത
    ഒറ്റക്കമ്പി വീണ, തനിയെ കരഞ്ഞു കരഞ്ഞ്.....
    എനിക്ക് സ്വസ്ഥത തരാത്തത്....നിന്റെ ഹൃദയ ധമനി പൊട്ടിച്ചെടുത്ത് ഞാന്‍ തീര്‍ത്ത
    ഒറ്റക്കമ്പി വീണ, തനിയെ കരഞ്ഞു കരഞ്ഞ്.....
    എനിക്ക് സ്വസ്ഥത തരാത്തത്....






    കൊല്ലം നന്നായിട്ടുണ്ട്
    ആശംസകള്‍


  4. ശ്രീ Says:

    നന്നായിരിയ്ക്കുന്നു



  5. നന്നായിട്ടുണ്ട് ...ആശംസകള്‍ ..




  6. yousufpa Says:

    നരകത്തിലെങ്കിലും, പിന്തുടരരുതെന്നു പറഞ്ഞെങ്കിലും,
    നീയില്ലാത്ത നരകം, വീണ്ടുമെനിക്കിന്നൊരു നരകം !.....

    nice dear ..nice


  7. നന്നായിരിക്കുന്നു, ആശംസകള്‍!


  8. Midhin Mohan Says:

    അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി...... വീണ്ടും വരിക..... സസ്നേഹം......midhin mohan....


Post a Comment